Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയം; പി.ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി

January 10, 2025
in സാംസ്‌കാരികം
A A
തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയം; പി.ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി
Share on FacebookShare on Twitter

തിരുവനന്തപുരം: അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

RECOMMENDED NEWS

ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ക്കും സ്വര്‍ണമെഡല്‍ ജേതാവിനും അനുമോദനം

5 months ago
ഓട്ടോ മൊബൈൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ദിനാചരണം ബുധനാഴ്ച വടകരയിൽ

ഓട്ടോ മൊബൈൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ദിനാചരണം ബുധനാഴ്ച വടകരയിൽ

5 months ago
അര്‍ജുനു വേണ്ടി കൈകോര്‍ക്കാം; ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് വട്ടോളിയില്‍

അര്‍ജുനു വേണ്ടി കൈകോര്‍ക്കാം; ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് വട്ടോളിയില്‍

2 weeks ago
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം;​ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം;​ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal