വടകര: ജെടി റോഡില്‍ സംസ്ഥാനപാതയിലെ ഡ്രെയിനേജ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത്
കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റീത്ത് സമര്‍പ്പണം നടത്തി. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന റോഡാണിത്. ഡ്രെയിനേജ് പ്രവര്‍ത്തനം നടക്കുന്നതുകൊണ്ടുതന്നെ മണിക്കൂറുകളോളം വടകര നഗരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാണ്. ഈ പ്രദേശത്തുതന്നെ രണ്ട് ഹോസ്പിറ്റലുകളും തണല്‍ ഡയാലിസിസ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന രോഗികള്‍ ഈ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് ജീവനു തന്നെ ഭീഷണിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി. നിജിന്‍പറഞ്ഞു. ഡ്രെയിനേജിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന്
യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍, മുഹമ്മദ് മിറാഷ്, അഭിനന്ദ് ജെ മാധവ്, പ്രബിന്‍ പാക്കയില്‍, രഞ്ജിത്ത് കണ്ണോത്ത്, രാഗേഷ് കെ. ജി, കാര്‍ത്തിക് ചോറോട്, ജുനൈദ് കാര്‍ത്തികപ്പള്ളി, സജിത്ത്, ശ്രീജിഷ് യു. എസ്, അതുല്‍ ബാബു, ജിബിന്‍ കൈനാട്ടി, സിജു പുഞ്ചിരിമില്‍, ഷഫീന്‍ പി. എം, ശിവപ്രസാദ്, ആദിത്ത് കൃഷ്ണ, അശ്വന്ത് ചോറോട് എന്നിവര്‍ സംസാരിച്ചു.