വടകര: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ സുഹൃത്തിനെതിരെ വടകര പോലീസ്
കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് (45) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിന്റെ സുഹൃത്ത് ചോറോട് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് (43) കേസെടുത്തത്. ജനുവരി ആറിന് രാത്രി വൈക്കിലശ്ശേരി ഇല്ലത്ത് താഴെ എന്ന സ്ഥലത്ത് ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ്
നിധീഷിനോട് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി ഭക്ഷിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ വയറ് വേദനയും മറ്റ് അസ്വസ്ഥതകളുമായി ഓര്‍ക്കാട്ടേരിയിലെ ആശുപത്രിയിലെത്തി. സ്ഥിതി മോശമായതിനാല്‍ തുടര്‍ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. നിധീഷിന്റെ മൊഴിയെ തുടര്‍ന്ന് കേസെടുത്ത വടകര പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

