Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ട്രഞ്ചിംഗ് ഗ്രൗണ്ട് സുന്ദര ഭൂമിയാകും; മാലിന്യം നീക്കിത്തുടങ്ങി

January 9, 2025
in പ്രാദേശികം
A A
ട്രഞ്ചിംഗ് ഗ്രൗണ്ട് സുന്ദര ഭൂമിയാകും; മാലിന്യം നീക്കിത്തുടങ്ങി
Share on FacebookShare on Twitter

വടകര: അരനൂറ്റാണ്ടിലേറെയായി മാലിന്യം പേറുന്ന പുതിയാപ്പ് ട്രഞ്ചിംഗിനു പുതിയ മുഖം വരുന്നു. ഇവിടെ കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നീക്കം ചെയ്യുന്ന പ്രവൃത്തി തുടങ്ങി.

നാഗ്പൂരിലെ എസ്എംഎസ് കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഉടമ്പടിയില്‍ ബയോമൈനിങ്ങിലൂടെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ ഭൂമി വീണ്ടെടുക്കുന്നത്. മൂന്ന് മാസത്തിനകം ഇവിടത്തെ മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കും. പ്ലാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്നത്. പ്രത്യേക മിഷനറി ഉപയോഗിച്ച് പ്ലാസ്റ്റിക് വേര്‍തിരിച്ച ശേഷം ഇവ നീക്കം ചെയ്യും.

സംസ്ഥാനത്ത് എട്ട് നഗരസഭകളടക്കം 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായാണ് കമ്പനി കരാറുണ്ടാക്കിയത്. മുന്‍ഗണനാ ക്രമമനുസരിച്ച് വടകരയിലെ ട്രഞ്ചിങ് ഗ്രൗണ്ടും പട്ടികയില്‍ ഇടംപിടിച്ചു. കെഎസ്ഡബ്ല്യുഎംപി (കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാലിന്യം നീക്കുന്നത്. ലോക ബാങ്ക് 5.60 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി സംസ്ഥാനത്ത് ധനസഹായമായി അനുവദിച്ചത്.

1965 മുതല്‍ വടകര നഗരസഭാ പരിധിയിലെ മുഴുവന്‍ മാലിന്യങ്ങളും ഒരുമിച്ചു നിക്ഷേപിച്ചിരുന്ന സ്ഥലമാണ് പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട്.  ജൈവവും അജൈവവും ഉള്‍പ്പെടെ എല്ലാ മാലിന്യവും ഇവിടെ തള്ളി. കാലം പിന്നിട്ടതോടെ പുതിയാപ്പും പരിസരവും ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയായി.  ഒട്ടേറെ പ്രയാസങ്ങള്‍ ഈ പ്രദേശത്തുകാര്‍ നേരിട്ടു. വീടുകളില്‍ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുമായിരുന്നില്ല. നഗരസഭ സ്ഥിരം സമര വേദിയാവുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് തുടക്കം കുറിച്ചതോടെയാണ് മാലിന്യം തള്ളുന്നത് നിലച്ചത്. ആറു മീറ്റര്‍ താഴ്ചയിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്.  ഇത് മുഴുവന്‍ നീക്കി പ്രദേശം ശുചിത്വ സുന്ദര ഭൂമിയാക്കി മാറ്റാനാണ് നഗരസഭയുടെ പരിശ്രമം.

RECOMMENDED NEWS

ആശസമരം: സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍

ആശസമരം: സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍

3 months ago
ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിനുമായി ‘ശ്രദ്ധ’

ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിനുമായി ‘ശ്രദ്ധ’

4 months ago
എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

എറണാകുളത്ത് സിപിഎമ്മിനെ നയിക്കാന്‍ യുവരക്തം; എസ്.സതീഷ് ജില്ലാ സെക്രട്ടറി

2 months ago
മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal