വടകര: പൂവാടന്‍ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെ വടകര സിറ്റിസണ്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ
കൂട്ടായ്മക്കു പിന്നാലെ വഴിയടച്ച് റെയില്‍വെ. ഇന്നലെ (ബുധന്‍) വൈകുന്നേരമാണ് അടിപ്പാതക്കരികില്‍ ധര്‍ണ നടന്നത്. ഇന്നു രാവിലെ റെയില്‍വെയുടെ നിര്‍ദേശപ്രകാരം ഇരുഭാഗത്തെയും അപ്രോച്ചുറോഡുകളില്‍ ഇരുമ്പ് കമ്പികള്‍ വിലങ്ങനെയിട്ട് അടിപ്പാതയിലൂടെയുള്ള യാത്ര കരാറുകാരുടെ ജോലിക്കാര്‍ തടഞ്ഞിരിക്കുകയാണ്. അനുമതിയില്ലാതെ കമ്പികള്‍ നീക്കി യാത്ര നടത്തിയാല്‍ ആര്‍പിഎഫ് കേസെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇനി ഇരുഭാഗത്തേയും ഹൈഗേജിന്റെ പണി കഴിഞ്ഞാലേ പാത തുറന്നുകൊടുക്കൂ എന്നാണ് അറിയുന്നത്.
ഏതാണ്ട് നാലു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച അടിപ്പാത കൊണ്ട് നാട്ടുകാര്‍ക്ക് ഇപ്പോഴും പൂര്‍ണാര്‍ഥത്തില്‍ പ്രയോജനം
കിട്ടിയിട്ടില്ല. അടിപ്പാതയില്‍ കെട്ടിനിന്ന ചെളി നീക്കി വഴിയൊരുക്കിയതിനാല്‍ കഴിഞ്ഞ മാസം വാഹനങ്ങള്‍ക്കു പോകാന്‍ അനൗദ്യോഗിക അനുമതിയുണ്ടായിരുന്നു. കാറും ടൂവീലറുമൊക്കെയായി ആളുകള്‍ ആഹ്ലാദപൂര്‍വം ഓടി. ഈയൊരു കാര്യമെങ്കിലും ചെയ്ത് കിട്ടിയതില്‍ റെയില്‍വെക്ക് അഭിവാദ്യം അര്‍പിച്ച് ആക്ഷന്‍ കമ്മിറ്റി പ്രതീകാത്മക ഉദ്ഘാടനവും സംഘടിപ്പിച്ചു. പക്ഷേ ഉറവ അടക്കാത്തതിനെ തുടര്‍ന്ന് അടിപ്പാതയിലെത്തുന്ന വെള്ളത്തില്‍ വാഹനങ്ങള്‍ അകപ്പെടുന്ന സ്ഥിതിയായതോടെ കരാറുകാര്‍ വഴിയടച്ചു. രണ്ടാഴ്ചയോളമെടുത്ത് ഉറവ ഏതാണ്ട് പൂര്‍ണമായും അടച്ചു. ഇതിനു പിന്നാലെ ഒരാഴ്ചയായി വാഹനങ്ങള്‍ ഇതുവഴി സുഗമമായി പോവുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് ഇന്നലെ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മാണം ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍ കൗണ്‍സില്‍ രംഗത്തുവന്നതും
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതും. കൗണ്‍സിലര്‍മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ധര്‍ണ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. റെയില്‍വെക്കെതിരെ നിശിത വിമര്‍ശനമാണ് പരിപാടിയില്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ഉള്ള സൗകര്യം മുടക്കിയ മട്ടില്‍ അടിപ്പാതയിലൂടെയുള്ള യാത്ര തന്നെ റെയില്‍വെ തടഞ്ഞിരിക്കുന്നത്. പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ നിന്നു നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് അടിപ്പാത അടച്ചതെന്നാണ് വിവരം. വലിയ വാഹനങ്ങള്‍ പോകുന്നത് തടയുന്ന ഹൈ ഗേജ് സംവിധാനം സ്ഥാപിച്ചാലേ വഴി തുറക്കൂ. അത് എപ്പോള്‍ നടക്കുമെന്നു വ്യക്തമല്ല. ഹൈഗേജ് സ്ഥാപിക്കുന്നതിനു വേണ്ട തറ രണ്ട് അപ്രോച്ചുറോഡുകളിലും പണിതിട്ടുണ്ട്.

ഏതാണ്ട് നാലു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച അടിപ്പാത കൊണ്ട് നാട്ടുകാര്‍ക്ക് ഇപ്പോഴും പൂര്‍ണാര്‍ഥത്തില്‍ പ്രയോജനം

ഇതിനിടയിലാണ് ഇന്നലെ അടിപ്പാതയുടെ അശാസ്ത്രീയ നിര്‍മാണം ചൂണ്ടിക്കാട്ടി വടകര സിറ്റിസണ്‍ കൗണ്‍സില്‍ രംഗത്തുവന്നതും
