തൃശൂര്‍: അന്തരിച്ച ഭാവ ഗായകന് പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച. പറവൂര്‍ ചേന്ദമംഗലം പാലിയത്ത് തറവാട്ടില്‍ മറ്റന്നാള്‍ 3.30
നാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. നാളെ ((വെള്ളി) രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.
ഇന്ന് രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി.ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
ഭാവഗായകന് പി. ജയചന്ദ്രന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അനുശോചിച്ചു. ആറു പതിറ്റാണ്ടോളം
പലതലമുറകള്‍ക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളില്‍ എന്നും സാന്ത്വനമായി തുടരും. ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു