Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘മദ്രസകൾ രാജ്യ നന്മയ്ക്ക്’; എസ്എംഎ ജില്ലാ സെമിനാർ ശനിയാഴ്ച വടകരയിൽ

January 9, 2025
in പ്രാദേശികം
A A
‘മദ്രസകൾ രാജ്യ നന്മയ്ക്ക്’; എസ്എംഎ ജില്ലാ സെമിനാർ ശനിയാഴ്ച വടകരയിൽ
Share on FacebookShare on Twitter

വടകര : ഈ മാസം 30 ന് പേരാമ്പ്രയിൽ നടക്കുന്ന ( സുന്നി മാനേജ്മെന്റ് അസോസിയേഷൻ ) എസ്എംഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി “മദ്രസകൾ രാജ്യ നന്മയ്ക്ക്”എന്ന പ്രമേയത്തിൽ ശനിയാഴ്ച വടകരയിൽ സെമിനാർ നടക്കും. ഇതിന്റെ ഒരുക്കം പൂർത്തിയായതായി എസ്എംഎ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാനവ സാഹോദര്യവും മത സഹിഷ്ണുതയും രാജ്യ സ്നേഹവും പഠിപ്പിക്കുന്ന മദ്രസ്സാ പ്രസ്ഥാനത്തെ കുറിച്ച് അടിസ്ഥാന രഹിതമായി ഉയർന്നു വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന സെമിനാറിൽ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ശനിയാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഫെഡറൽ ബാങ്കിന് സമീപമുള്ള റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ.അബ്ദുൾ അസീസ് ഫൈസി ചെറുവാടി പ്രമേയ പ്രഭാഷണം നടത്തും.

എസ്എംഎ ജില്ലാ പ്രസിഡന്റ് ഡോ. അവേലത്ത് സയ്യിദ് സ്വബൂർ തങ്ങൾ അധ്യക്ഷത വഹിക്കും. അഫ്സൽ കൊളാരി, മുനീർ സഖാഫി ഓർക്കാട്ടേരി,റഷീദ് മുസ്ല്യാർ ആയഞ്ചേരി, ശാഫി അഹ്‌സനി പൂവ്വത്തും ചോല, കെ എം അബ്ദുൾ ഹമീദ് തുടങ്ങിയവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ എസ് എം എ ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ ഹമീദ്, ജില്ലാ ട്രെയിനിങ്ങ് കാര്യ പ്രസിഡന്റ് സ്വലാഹുദീൻ മുസ്‌ല്യാർ, എസ്എംഎ വടകര സോൺ പ്രസിഡന്റ് ഹാരിസ് സഖാഫി, സെക്രട്ടറി കുഞ്ഞമ്മദ്, ജില്ലാ ക്ഷേമകാര്യ പ്രസിഡന്റ് അസീസ് പയ്യോളി, കുഞ്ഞിമൊയ്തീൻ സഖാഫി, സ്വാഗതസംഘം കൺവീനർ വി.പി.കെ സലാം എന്നിവർ പങ്കെടുത്തു.

RECOMMENDED NEWS

മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു

മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു

1 month ago

അരൂര്‍ പടിഞ്ഞാറയില്‍ മാണി അന്തരിച്ചു

4 months ago
അത്തിലാട്ട് കുട്ട്യാലി ഹാജി അന്തരിച്ചു

അത്തിലാട്ട് കുട്ട്യാലി ഹാജി അന്തരിച്ചു

2 weeks ago
ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ചു; യാത്രക്കാര്‍ വലഞ്ഞു, പോലീസ് കേസ്

ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ചു; യാത്രക്കാര്‍ വലഞ്ഞു, പോലീസ് കേസ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal