ചോമ്പാല: മുക്കാളി ദൃശ്യം ഫിലിം സൊസൈറ്റി ആഭിമുഖ്യത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ അനുസ്മരണവും എംടി ഫിലിം
പ്രദര്‍ശനവും നടത്തി. അനുസ്മരണം ചെറുകഥാകൃത്ത് പി.കെ.നാണു ഉദ്ഘാടനം നടത്തി. മലയാളിയും മലയാളവും ഉള്ളടത്തോളം എംടിയുടെ രചനകള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്.അച്ച്യുതന്‍ നായര്‍ അധ്യഷത വഹിച്ചു. സാഹിത്യകാരന്‍ വി.കെ.പ്രഭാകരന്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി.പി.സുരേ ന്ദ്രന്‍, അഡ്വ ഒ.ദേവരാജ്, സോമന്‍ മാഹി, വി.പി.മോഹന്‍ദാസ്, കെ.പി.ഗോവിന്ദന്‍, കെ.മനോജ്, കെ.പി.വിജയന്‍, വി.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
