വേളം: കടത്തനാട്ടിലെ ചിരപുരാതനമായ ചേരാപുരം ശ്രീ ചിറക്കല്‍ പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവം ജനുവരി 11 ന്
കൊടിയേറി 13 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രരക്ഷാധികാരി കുനിയില്‍ രാഘവന്‍ അറിയിച്ചു. ‘ചിറക്കല്‍ തിറയും പരക്കെ പുത്തരിയും’ എന്ന വാമൊഴി പണ്ടേ കേട്ടുവരുന്നതാണ്. പുത്തരി ആഘോഷത്തില്‍ ക്ഷേത്രോത്സവത്തിന്റെ പങ്കും പ്രാധാന്യവും പ്രസിദ്ധമാണ്. കണ്ടിയില്‍ തറവാട്ടുകാരുടെ ഈ കുടുംബ ക്ഷേത്രത്തിന്റെ ഉത്സവാഘോഷത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ പങ്കാളിത്തമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.
11 ന് കൊടിയേറ്റത്തിനു ശേഷം നട്ടത്തിറ ഉണ്ടായിരിക്കും, 12 ന് വിവിധ ആഘോഷവരവുകള്‍, സന്ധ്യയ്ക്ക് പൂക്കലശം ഉള്‍പ്പെടെ മേളക്കൊഴുപ്പോടെയുള്ള കുളിച്ചെഴുന്നള്ളത്തിന് ശേഷം വിവിധങ്ങളായ തിറയാട്ടം, 13 ന് പ്രഭാതത്തില്‍ ഉയരമേറിയ തിരുമുടിയും ചുറ്റും തീപ്പന്തങ്ങളുമുള്ള ഘണ്ഡാകര്‍ണന്റെ തിറയും ഉണ്ടായിരിക്കും. ഭക്തിയും വിസ്മയവും ഉളവാക്കുന്നതാണ് ഈ തിറകള്‍.
കാലത്ത് 9 മണിക്ക് ശേഷമുള്ള കാരണവരുടെ തിറയാട്ടത്തോട് കൂടി ഈ വര്‍ഷത്തെ ഉത്സവാഘോഷം സമാപിക്കും. 12 ന് രാത്രി 11 മണിക്ക് പൂളക്കൂല്‍ നാടകവേദിയുടെ ‘തീരം തേടുന്നവര്‍ ‘ എന്ന നാടകം അരങ്ങേറും