നിബന്ധനകള്‍, വിഷയങ്ങള്‍, ലോഗോ എന്നിവ എന്‍എച്ച്എംല്‍ നിന്ന് നല്‍കും, മോഷന്‍, ഗ്രാഫിക്‌സ്, ആനിമേഷന്‍, എംപി4 വീഡിയോ എന്നീ ഫോര്‍മാറ്റിലായിരിക്കണം വീഡിയോ തയ്യാറാക്കേണ്ടത്, സ്‌ക്രിപ്റ്റ് മുന്‍കൂട്ടി എന്‍എച്ച്എംല്‍ സമര്‍പ്പിക്കണം, യൂട്യൂബ് ഷോര്‍ട്ട്‌സ്, ടീസര്‍, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ ഉതകുന്ന വിധത്തിലും വീഡിയോ തയ്യാറാക്കി തരണം.
തെരെഞ്ഞെടുക്കുന്ന ഏജന്‍സി എന്‍എച്ച്എം മായി ഒരു വര്‍ഷത്തേക്ക് കരാറില്‍ ഏര്‍പ്പെടണം, തയ്യാറാക്കിയ വീഡിയോ എന്‍എച്ച്എംന്റെ ഔദ്യോഗിക ചാനലുകള്‍ വഴിയാണ് പ്രചരിപ്പിക്കുക, എന്‍എച്ച്എം ആവശ്യപ്പെടുന്ന നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ വീഡിയോകള്‍ തയ്യാറാക്കി നല്‍കണം, താല്പര്യമുള്ളവര്‍ വിശദമായ അപേക്ഷയും ഒപ്പം നിങ്ങള്‍ തയ്യാറാക്കിയ വീഡിയോകളും അയക്കുക.
അപേക്ഷയും വിശദാംശങ്ങളും www.arogyakeralam.gov.in ല്‍ ലഭ്യമാണ്.