Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഹണിറോസിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം

January 8, 2025
in കേരളം
A A
ഹണിറോസിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം
Share on FacebookShare on Twitter

കൊച്ചി: നടി ഹണിറോസ് നല്‍കിയ സൈബര്‍ അധിക്ഷേപ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എറണാകുളം സെന്‍ട്രല്‍ എസി.പി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് കൊച്ചി പോലീസ് വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണൂരിനെ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും പോലീസ് പരിശോധിച്ചു വരികയാണ്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പോലീസിന് പരാതി നല്‍കിയത്.

ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസുകളില്‍ ഫെയ്സ്ബുക്കില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പോലീസിന് മൊഴി നല്‍കിയ ഹണിറോസ് ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് കൈമാറിയിട്ടുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.

RECOMMENDED NEWS

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

3 months ago
ലഹരിക്കെതിരെ ജാഗ്രത സമിതി റാലി നടത്തി

ലഹരിക്കെതിരെ ജാഗ്രത സമിതി റാലി നടത്തി

2 months ago
ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

2 months ago
എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; മാര്‍ച്ച് 30ന് അനുസ്മരണ പരിപാടികള്‍

എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; മാര്‍ച്ച് 30ന് അനുസ്മരണ പരിപാടികള്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal