വള്ളിയാട്: വള്ളിയാട് ഈസ്റ്റ് എല്‍പിയുടെ പോഷക സമ്പുഷ്ടമായ പാചകരീതിയെ കേരളമാകെ പരിചയപ്പെടുത്തി സ്‌കൂളിന്റെ
യശസുയര്‍ത്തിയ പാചകത്തൊഴിലാളി ശോഭ പുനത്തിലിന് ടീച്ചേഴ്‌സ് ഫോറത്തിന്റെ ആദരം. ഈ കൊച്ചുഗ്രാമത്തിന്റെ പാചകപ്പെരുമ ലോകത്തോളം എത്തിച്ച് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശോഭ. തിരുവനന്തപുരത്ത് നടന്ന പാചകത്തൊഴിലാളികള്‍ക്കുള്ള സംസ്ഥാനതല മത്സരത്തിലാണ് ശോഭ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സ്‌കൂളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് തോടന്നൂര്‍ എഇഒ വിനോദ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ അജിത്, നാസര്‍ അക്കായി, കെ.എം.രാജീവന്‍, കെ.വി.പ്രേമന്‍, ഷിനില്‍, അബ്ദുള്ള, പ്രശാന്ത്, ലിന്‍സി, തന്‍വീര്‍, ഉനൈസ്, ശ്രീജന്‍, ബിന്ദു എന്നിവര്‍
സംസാരിച്ചു. ഗുണമേന്മയുള്ള ഭക്ഷണം പാചകം ചെയ്ത് മിടുക്ക് പ്രകടിപ്പിക്കുന്ന ശോഭയെ ഏവരും അഭിനന്ദിച്ചു. 24 വര്‍ഷമായി വള്ളിയാട് ഈസ്റ്റ് എല്‍പിയിലെ പാചകക്കാരിയാണ് ശോഭ.