നാദാപുരം: എക്സൈസ് വകുപ്പ് വിമുക്തി നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ രണ്ടാം
സ്ഥാനം ലഭിച്ച ജേതാവിന് അവാര്‍ഡ് സമ്മാനിച്ചു. പേരോട് എംഐഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ ജേര്‍ണലിസം അധ്യാപകന്‍ ഇസ്മായില്‍ വാണിമേല്‍ സംവിധാനം ചെയ്ത അച്ഛന്റെ മകന്‍ എന്ന ഷോര്‍ട്ട് ഫിലിമാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. സ്‌കൂള്‍ മീഡിയ ക്ലബ്ബും എന്‍എസ്എസും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത്.
അവാര്‍ഡും 10,000 രൂപയുടെ ചെക്കും ജോയിന്റ് എക്സൈസ് കമ്മീഷണര്‍ (നോര്‍ത്ത് സോണ്‍) കെ.എസ്.ഷാജി ഇസ്മായില്‍ വാണിമേലിന് സമ്മാനിച്ചു.
ചടങ്ങ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധസത്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ.മുഹമ്മദ് എടച്ചേരി അധ്യക്ഷനായി. ബംഗ്ലത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വട്ടപ്പാട്ടില്‍ എ.ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനുമോന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍
പി.ഷാഹിന, പ്രിന്‍സിപ്പള്‍ ഇന്‍-ചാര്‍ജ് എ.കെ.രഞ്ജിത്ത്, ജാഫര്‍ വാണിമേല്‍, ടി.പി.സുമയ്യ, അസീസ് ആര്യമ്പത്ത്, ഇസ്മായില്‍ വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.