തിരുവള്ളൂര്‍: പൈങ്ങോട്ടായി മാങ്ങോട് കൃഷ്ണപത്മം സ്‌കൂള്‍ ഓഫ് ഡാന്‍സ് മൂന്നാം വാര്‍ഷികാഘോഷവും അരങ്ങേറ്റവും വര്‍ണാഭമായി. നൃത്താധ്യാപിക ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ 56 കുട്ടികള്‍ അരങ്ങേറ്റത്തില്‍ അണിനിരന്നു. ഇവരുടെ നൃത്തച്ചുവടുകള്‍ ശ്രദ്ധേയമായി. സിംഗിള്‍ ഡാന്‍സും ഗ്രൂപ്പ് ഡാന്‍സുമൊക്കെയായി പരിപാടി കൈയ്യടി നേടി.
തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. കൃഷ്ണപത്മം സ്‌കൂള്‍ ഓഫ് ഡാന്‍സ് രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് വി.ടി.ശൈലേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത നര്‍ത്തകി റിയ രമേശ് മുഖ്യാതിഥി ആയി. പഞ്ചായത്ത് മെമ്പര്‍മാരായ നിഷില കോരപ്പാണ്ടി, ഹംസ വായേരി, രക്ഷാകര്‍തൃ സമിതി ട്രഷറര്‍ നിഷാന്ത് കോരപ്പാണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബിനീഷ്. ടി.എച്ച്. സ്വാഗതവും നൃത്താധ്യാപിക ബിന്ദു കൃഷ്ണ നന്ദിയും പറഞ്ഞു.