വടകര: ഇതാദ്യമായി ഗോത്രകല ഉള്‍പെടുത്തിയ കലോത്സവത്തില്‍ പളിയ നൃത്തം അവതരിപ്പിച്ച് മടപ്പള്ളി ജിവിഎച്ച്എസ്എസ് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി. 12 പേരടങ്ങിയ ടീമാണ് ഈ നൃത്തരൂപം കാഴ്ചവെച്ചത്. ആദ്യ അവസരത്തില്‍ തന്നെ എ ഗ്രേഡ് നേടാന്‍ കഴിഞ്ഞത് വിദ്യാര്‍ഥിനികള്‍ക്കും സ്‌കൂളിനും അഭിമാനമായി. റിയോണ സജീവ്, നയന സുനില്‍, യു.സഹാദിയ, കെ.ആര്യ, സ്വാതിക രഞ്ജിത്ത്, ആര്‍.എസ്.നാധുര,
കെ.ആഷിക, അനാമിക അജയന്‍, കെ.പി.ദേവാനന്ദ, എസ്.സിയ, ആര്‍.വി.ഹരിചന്ദന, പാര്‍വണ രജിത് എന്നിവരാണ് പളിയ നൃത്തം അവതരിപ്പിച്ചത്.