നാദാപുരം: കാറില്‍ വില്‍പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ചെക്യാട്
ചേണികണ്ടിയില്‍ നംഷീദ് (38), ഇരിങ്ങണ്ണൂര്‍ സ്വദേശി കാട്ടില്‍ പോത്തന്‍ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്.

നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ തൂണേരി മുടവന്തേരിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 0.28 ഗ്രാം എംഡിഎംഎയും 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവ കടത്താന്‍ ഉപയോഗിച്ച കെഎല്‍ 11 ബി സെഡ് 9759 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കാറില്‍ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി. വളയം, നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ കേസുകളില്‍ പ്രതിയാണ് നംഷിദ്. മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്.