Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വട്ടപ്പാട്ട് പെരുമയുമായി മൂന്നാം വർഷവും പേരോട്

January 7, 2025
in പ്രാദേശികം
A A
വട്ടപ്പാട്ട് പെരുമയുമായി  മൂന്നാം വർഷവും  പേരോട്
Share on FacebookShare on Twitter

നാദാപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ തുടർച്ചയായ മൂന്നാം വർഷവും പേരോട് ഹയർ സെക്കന്ററി സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി.

കോഴിക്കോട് ജില്ലയിൽ നിന്ന് അപ്പീൽ വഴിയാണ് ഈ വിദ്യാലയം ഇത്തവണ മത്സരിക്കാനെത്തിയത്. ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് നേട്ടം കൈവരിച്ചത്.

കോവിഡിന് ശേഷം നടന്ന എല്ലാ കലോത്സവങ്ങളിലും വട്ടപ്പാട്ട് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനത്ത് ശ്രദ്ധേയമായിരുന്നു.
മുഹമ്മദ് ഷാസിൽ, മുഹമ്മദ് ഷാമിൽ, മുഹമ്മദ് ഇർഫാൻ, ഫെബിൻ റിഷാൽ, മുഹമ്മദ് ഫാഹിം, മുഹമ്മദ് ജംനാസ്, ഫർസിൻ അഹ്മദ്, ജൈസൽ ഹബീബ്, മുഹമ്മദ് റിഷാൻ നിഹാൽ റഫീഖ് എന്നിവരാണ് വട്ടപ്പാട്ട് ടീമിലെ അംഗങ്ങൾ.

മുനീർ തലശ്ശേരിയുടെ ശിക്ഷണത്തിൽ കിരണാണ് പരിശീലകൻ. പേരോട് എംഐഎം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജ്മെൻ്റ്, പ്രിൻസിപ്പൽ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ജേതാക്കളെ അനുമോദിച്ചു.

RECOMMENDED NEWS

ചീക്കോന്ന് സ്വദേശിനി മക്കയില്‍ അന്തരിച്ചു

ചീക്കോന്ന് സ്വദേശിനി മക്കയില്‍ അന്തരിച്ചു

3 months ago
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു

4 months ago
പാലോളിപ്പാലം സി.കെ.ബീഫാത്തിമ അന്തരിച്ചു

പാലോളിപ്പാലം സി.കെ.ബീഫാത്തിമ അന്തരിച്ചു

2 days ago
കുരുന്നുകളെത്തി; അംഗന്‍വാടിയില്‍ പ്രവേശനോത്സവം

കുരുന്നുകളെത്തി; അംഗന്‍വാടിയില്‍ പ്രവേശനോത്സവം

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal