വള്ളിയാട്; കോട്ടപ്പള്ളി വള്ളിയാട് റോഡിൽ പുനർനിർമ്മിച്ച വാഴേരിപ്പൊയിൽ മസ്ജിദുൽ ഫലാഹ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മസ്ജിദ് പ്രസിഡന്റ് പി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി, പാറക്കൽ അബ്ദുള്ള എന്നിവർ മുഖ്യതിഥിയായിരുന്നു. ഷുഹൈബുൽ ഹൈത്തമി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, കുട്ടി ഹസൻ ദാരിമി, സൂപ്പി നരിക്കാട്ടേരി, നോച്ചാട്ട് കുഞ്ഞബ്ദുള്ള, ചിറക്കൽ ഹമീദ് മുസ്ല്യാർ, സി എച്ച് മഹ്മൂദ് സഅദി, എംസി മൊയ്തു മാസ്റ്റർ, ചുണ്ടയിൽ മൊയ്തു ഹാജി, പി കുഞ്ഞുസൂപ്പി ഹാജി, എം പി ഷാജഹാൻ, ബവിത്ത് മാലോൽ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യൂസുഫ് കെ.സി സ്വാഗതവും വി.പി മൊയ്തുഹാജി നന്ദിയും പറഞ്ഞു.