വടകര: ലയണ്‍സ് ക്ലബ്ബ് ഓഫ് വടകരയും എആര്‍ നഗര്‍ റസിഡന്‍സ് അസോസിയേഷനും ജെടിഎസ് നഗര്‍ റസിഡന്‍സ്
അസോസിയേഷനും സംയുക്തമായി കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച സൗജന്യ നേത്ര-തിമിര പരിശോധന ക്യാമ്പ് നടത്തി. ലയണ്‍ ഫസ്റ്റ് വൈസ് പ്രസിഡന്റ് രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. വടകര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ.സുജിത്ത്, രാംദാസ്, സുഹാന സനത്ത്, പി.പി.സുരേന്ദ്രന്‍, റഫീഖ് വടക്കയില്‍, ബാബു എരഞ്ഞിക്കല്‍, പി.പി.രാഘവന്‍, അജിത് പാലയാട്ട്, വാസു പുറമേരി, കെ.ബാലന്‍, ബേബി സുധ, ഗീതാഞ്ജലി, സനത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.