മണിയൂര്‍: ജനുവരി 29,30,31 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണിയൂരില്‍ വനിതകളുടെ നേതൃത്വത്തില്‍ ലഹരിക്കും ഓണ്‍ലൈന്‍ തട്ടിപ്പിനും എതിരെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.
തീപന്തങ്ങളുയര്‍ത്തിയും പ്രതിജ്ഞ ചൊല്ലിയും നടത്തിയ പരപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓള്‍ഗ ഉദ്ഘാടനം ചെയ്തു. സലിജ അധ്യക്ഷത വഹിച്ചു. സജിന എം.എം, ദീപ എന്‍.കെ, ഗീത.ടി, കമല എന്നിവര്‍ നേതൃത്വം നല്‍കി.