കുറ്റ്യാടി: കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് നേതാവിനും മകനും നേരെ അക്രമം. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കുറ്റ്യാടി
മണ്ഡലം കമ്മിറ്റി നേതാവ് ചാരുമ്മല്‍ കുഞ്ഞബ്ദുള്ളയെയും മകനെയുമാണ് അക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞബ്ദുള്ളയെയും മകനെയും പിറകെ കാറില്‍ വന്നവര്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുക്കണമെന്നും കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം പോലീസ് ഗൗരമായി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കിണറ്റും കണ്ടി അമ്മദ്, പി.പി. ആലിക്കുട്ടി, ഹാഷിം
നമ്പാട്ടില്‍, സി.എം.നൗഫല്‍ , രാഹുല്‍ ചാലില്‍, കെ.ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.