വട്ടോളി: സംസ്ഥാന കലോത്സവത്തില്‍ കന്നട പദ്യംചൊല്ലലില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വട്ടോളി സംസ്‌കൃതം എച്ച്എസിലെ ആര്‍.നൈതിക തമിഴിലും കലക്കി. തമിഴ് പദ്യംചൊല്ലിക്കൊണ്ട് എ ഗ്രേഡ് നേടിയെടുത്തു. മയ്യഴി പുഴയുടെ വേദിയില്‍ കന്നഡ പദ്യം
ആലപിച്ച് വിജയം നേടിയ നൈതിക തലശ്ശേരി പുഴ വേദിയില്‍ തമിഴ് പദ്യംചൊല്ലി വിജയം സ്വന്തമാക്കി. രണ്ടിനങ്ങളിലും എ ഗ്രേഡ് നേടിയ നൈതികയ്ക്ക് അഭിനന്ദനങ്ങള്‍ ചൊരിയുകയാണ് ഏവരും
-ആനന്ദന്‍ എലിയാറ

-ആനന്ദന്‍ എലിയാറ