Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

January 6, 2025
in വിദേശം
A A
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
Share on FacebookShare on Twitter

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ഈ ആഴ്ച തന്നെ രാജിവച്ചേക്കുമെന്നുള്ള വാർത്തകൾക്കിടെയാണ് പെട്ടെന്നുള്ള പ്രഖ്യാപനം. ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി പദവും അദ്ദേഹം ഒഴിഞ്ഞു. അടിയന്തര പാർട്ടി യോഗത്തിന് മുമ്പേ രാജി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് മുൻപ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ലിബറൽ പാർട്ടി പുതിയ നേതാവിനെ പ്രഖ്യാപിക്കും വരെ ട്രൂഡോ പ്രധാനമന്ത്രി പദത്തിൽ തുടരുമോ അതോ ചുമതല മറ്റാർക്കെങ്കിലും നൽകുമോ എന്നും വ്യക്തമല്ല. ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കിനെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ ട്രൂഡോ ആലോചിക്കുന്നുണ്ടെന്നും അറിയുന്നു. എന്നാൽ ലിബറൽ നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ ലെബ്ലാങ്ക് തീരുമാനിച്ചാൽ ഇത് നടക്കില്ല. ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ നേതാവിനെ കണ്ടെത്തുക ലിബറൽ പാർട്ടിക്ക് വെല്ലുവിളിയാണ്. 53കാരനായ ട്രൂഡോ 2015ലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തോൽക്കുമെന്നും പിയർ പോളിയേവിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് സർക്കാർ അധികാരത്തിലേറുമെന്നുമാണ് സർവേ പ്രവചനം.

RECOMMENDED NEWS

തളീക്കര കൊല്ലോംകണ്ടി പൊക്കി അമ്മ അന്തരിച്ചു

തളീക്കര കൊല്ലോംകണ്ടി പൊക്കി അമ്മ അന്തരിച്ചു

2 weeks ago
നാട്ടുകാര്‍ക്ക് ആശ്വാസം; കുടിവെള്ള വിതരണവുമായി കെഎംഎസ്‌കെ കുരിക്കിലാട്

നാട്ടുകാര്‍ക്ക് ആശ്വാസം; കുടിവെള്ള വിതരണവുമായി കെഎംഎസ്‌കെ കുരിക്കിലാട്

3 months ago
മദ്രസ പുതിയ പാഠ്യപദ്ധതി: ശില്‍പശാല സംഘടിപ്പിച്ചു

മദ്രസ പുതിയ പാഠ്യപദ്ധതി: ശില്‍പശാല സംഘടിപ്പിച്ചു

2 weeks ago
മലയോരത്ത് വില്ലന്മാരായി കുരങ്ങുകളും; ജീവരക്ഷക്ക് തെങ്ങുകളുടെ മണ്ട വെട്ടിമാറ്റി ജോഷി

മലയോരത്ത് വില്ലന്മാരായി കുരങ്ങുകളും; ജീവരക്ഷക്ക് തെങ്ങുകളുടെ മണ്ട വെട്ടിമാറ്റി ജോഷി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal