കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വതി പരമേശ്വര ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിമരം സ്ഥാപിച്ചു.
ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അടിസ്ഥാന ശിലാസ്ഥാപനം നടത്തി. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കൊടിമരം സ്ഥാപിച്ചു. കൊടിയേറ്റ മഹോത്സവം ഫ്രെബരി മൂന്നു മുതല്‍ 18 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള തേക്ക് മരം ചെത്തി മിനുക്കി എണ്ണ തോണിയില്‍ വെച്ചത്. ക്ഷേത്രോത്സവത്തിനായി കക്കട്ടില്‍ എസ്ബിഐയുടെ ഈ-കാണിക്കയുടെ ഉദ്ഘാടനം ബാങ്ക് മാനേജര്‍ ജിജോ നിര്‍വഹിച്ചു. കൊടിമര സ്ഥാപനമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ക്ഷേത്രം
ഭാരവാഹികളായ കുനിയില്‍ അനന്തന്‍, മധുവളയം, എലിയാറ ശ്രീജിത്ത്, എം.ടി.രവീന്ദ്രന്‍ ടി.എം.കുമാരന്‍, എടത്തില്‍ ദാമോദരന്‍, ടി.സുരേന്ദ്രന്‍, ദിലീപന്‍ എന്നിവരും മഹിള പ്രവര്‍ത്തകരും നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനവും നടത്തി.