വടകര: ചോറോട് പഞ്ചായത്ത് 12-ാം വാര്‍ഡിലെ വള്ളിക്കാട്-കാട്ടില്‍ മുക്ക് റോഡ് പ്രവൃത്തി ഇല്ലാത്ത അധികാരം ഉപയോഗിച്ചു
തടസപ്പെടുത്താന്‍ നേതൃത്വം നല്‍കിയ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ രാജിവെക്കണമെന്ന് യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീതാ മോഹന്‍ തന്റെ ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് വന്ന് നിര്‍ത്തിവെപ്പിച്ചത്. പ്രവൃത്തി പൂര്‍ത്തിയാകാറായ ഘട്ടത്തിലാണ് രാഷ്ട്രീയ വിരോധം വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി പണി നിര്‍ത്തിവെപ്പിച്ചതെന്നാണ് ആക്ഷേപം. ഇത് കടുത്ത അധികാര ദുര്‍വിനിയോഗമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചോറോട് പഞ്ചായത്ത് ജനകീയ മുന്നണി
യോഗം മുന്നറിയിപ്പ് നല്‍കി. ഈ റോഡിനു പഞ്ചായത്ത് വകയിരുത്തിയ 12 ലക്ഷം രൂപ വക മാറ്റി ചിലവഴിച്ചത് പുറത്ത് വരുമെന്ന ഭയമാണ് പ്രവൃത്തി തടസ്സപ്പെടുത്താന്‍ കാരണമെന്നു യോഗം ആരോപിച്ചു.
ജനകീയ മുന്നണി ചെയര്‍മാന്‍ അഡ്വ: പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, സതീശന്‍ കുരിയാടി, ഒ.എം.അസീസ്, പി. ഇസ്മായില്‍, ശശി വള്ളിക്കാട്, വി.സി.ഇക്ബാല്‍, കെ.കെ.സദാശിവന്‍, വിശ്വന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അതേസമയം റോഡിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം കൂടുതല്‍ ദൂരം അറ്റകുറ്റപണി നടത്തുന്നതിനാണ് പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ വ്യക്തമാക്കി. ബോര്‍ഡ് യോഗം ചേര്‍ന്ന് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം പ്രവൃത്തി പുനരാരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.