കുറ്റ്യാടി: നടോല്‍ ക്ഷേത്രാത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുറ്റ്യാടി ചന്തയില്‍ വന്‍ ജനപങ്കാളിത്തം. വിവിധ കലാപരിപാടികളും തൊട്ടിലും മരണ ക്കിണറും വിജ്ഞാന പ്രദര്‍ശനങ്ങളും കാണാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കുറ്റ്യാടി,
നാദാപുരം മേഖലയില്‍ നിന്നും മറ്റും സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരാണ് എത്തുന്നത്. ജനത്തിരക്കേറിയതോടെ നഗരിയും പരിസരവും വീര്‍പ്മുട്ടി. ചന്ത ഏഴിന് സമാപിക്കും.
