

എന്നിവരാണ് വിഷയം ഉന്നയിച്ചത്.
ഒരു കാലത്ത് വടകരയുടെ വായനാകേന്ദ്രമായ മുനിസിപ്പല്‍ ലൈബ്രറിയുടെ ജീര്‍ണാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. വായനക്കാര്‍ കയറാന്‍ മടിക്കുന്ന ഭാര്‍ഗവീനിലയം പോലെയായി ലൈബ്രറി കെട്ടിടം മാറിയിരിക്കുകയാണെന്ന് പരാതി ഉയര്‍ന്നു. മേല്‍ക്കൂരയില്‍ നിന്നു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിലംപതിച്ച് ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്. സമിതി അംഗം പ്രദീപ് ചോമ്പാലയാണ് പ്രശ്‌നം ഉന്നയിച്ചത്. ബസുകള്‍ പെരുവാട്ടും താഴെ -വീരഞ്ചേരി വഴി വരുന്നത് ഒഴിവാക്കി ബൈപ്പാസ് വഴി പോകുന്നത് മൂലം യാത്രക്കാര്‍ ദുരിതം നേരിടുന്ന കാര്യം സമിതി അംഗം പി.പി.രാജന്‍ ഉന്നയിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി കെ കരീം അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ, കെ.ടി അബ്ദുള്ള, തഹസില്‍ദാര്‍ കെ.എസ്.അഷറഫ്, വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു.