Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

പതിനാറുകാരിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

January 4, 2025
in കേരളം
A A
പതിനാറുകാരിക്ക് അശ്ലീല സന്ദേശം അയച്ച ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
Share on FacebookShare on Twitter

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഡോ. അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്.
പരിചയപ്പെട്ട ശേഷം ഡോക്ടര്‍ കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ ആസൂത്രണം ചെയ്തതു പ്രകാരം ഡോക്ടറോടു കോഴിക്കോട് ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു. അലന്‍ കാറില്‍ ബീച്ച് റോഡിലെത്തിയതിനു പിന്നാലെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കള്‍ ഇയാളെ തടഞ്ഞുവെച്ചു വെള്ളയില്‍ പോലീസിനെ അറിയിച്ചു. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തി. പിന്നാലെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ക്ലിനിക്കിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്.

 

 

RECOMMENDED NEWS

ഐഎംഎ മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വടകരയിലെ ഡോ. ടി.ശ്രീനിവാസന്‍ അന്തരിച്ചു

ഐഎംഎ മുന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് വടകരയിലെ ഡോ. ടി.ശ്രീനിവാസന്‍ അന്തരിച്ചു

4 days ago
ചൂരപ്പൊയ്കയില്‍ സി.ജെ.ജെയിംസ് കുട്ടി അന്തരിച്ചു; വിലങ്ങാട് നാളെ ഹര്‍ത്താല്‍

ചൂരപ്പൊയ്കയില്‍ സി.ജെ.ജെയിംസ് കുട്ടി അന്തരിച്ചു; വിലങ്ങാട് നാളെ ഹര്‍ത്താല്‍

3 months ago
ദേശീയപാതയില്‍ പാര്‍ശ്വഭിത്തിക്ക് വീണ്ടും സോയില്‍ നെയിലിംഗ്; പ്രതിഷേധം ഉയരുന്നു

ദേശീയപാതയില്‍ പാര്‍ശ്വഭിത്തിക്ക് വീണ്ടും സോയില്‍ നെയിലിംഗ്; പ്രതിഷേധം ഉയരുന്നു

1 month ago
ഇടതുഭരണം വിദ്യാഭ്യാസ മേഖല തകര്‍ത്തു: സി.പി.ചെറിയ മുഹമ്മദ്

ഇടതുഭരണം വിദ്യാഭ്യാസ മേഖല തകര്‍ത്തു: സി.പി.ചെറിയ മുഹമ്മദ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal