വില്യാപ്പള്ളി: ചെറുവന്തല ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രോത്സവം സമാപിച്ചു. ജനുവരി രണ്ടിന് വൈകീട്ട് കൊടിയേറിയ ഉത്സവത്തിന് കഴിഞ്ഞ രണ്ട് ദിവസമായി നല്ല ജനത്തിരക്കായിരുന്നു.
ഉത്സവത്തോടനുബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൂക്കലശം വരവ്, കുട്ടിച്ചാത്തൻ, ഗുളികൻ, ഭഗവതി, ഘണ്ഡാകർണൻ തിറകൾ എന്നിവ വീക്ഷിക്കാൻ അഭൂത പൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് നടന്ന അന്നദാനത്തോടുകൂടിയാണ് ഉത്സവം സമാപിച്ചത്.