Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം

January 4, 2025
in പ്രാദേശികം
A A
സമാന്തര സര്‍വീസിനെതിരെ നടപടി വേണം; ഏഴിന് ബസ് സമരം
Share on FacebookShare on Twitter

കൊയിലാണ്ടി: ഓട്ടോറിക്ഷകളുടെ സമാന്തരസര്‍വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി-പേരാമ്പ്ര, കൊയിലാണ്ടി -നടുവണ്ണൂര്‍, കൊയിലാണ്ടി-അണേലക്കടവ്, കൊയിലാണ്ടി-കീഴരിയൂര്‍ (വഴി മുത്താമ്പി, അരിക്കുളം, ഊരള്ളൂര്‍, മന്ദങ്കാവ് പാറക്കുളങ്ങര, നൊച്ചാട്,അഞ്ചാംപീടിക, നടുവത്തൂര്‍) റൂട്ടുകളില്‍ ഏഴിന് ചൊവ്വാഴ്ച ബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. കലക്ടര്‍, റൂറല്‍ എസ്പി, ജോയിന്റ് ആര്‍ടിഒ കൊയിലാണ്ടി, പേരാമ്പ്ര, സിഐ കൊയിലാണ്ടി എന്നിവര്‍ക്ക് ഒരു മാസത്തിലധികമായി നേരിട്ട് പരാതി നല്‍കിയിട്ടും ഒരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് സമര തീരുമാനം.
ഭാരിച്ച സാമ്പത്തിക ബാധ്യത മൂലം ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഓട്ടോ സമാന്തരസര്‍വീസ് ബസ് സര്‍വ്വീസിനെ കാര്യമായി ബാധിക്കുന്നുണ്ട്. ടാക്‌സ്, ഇന്‍ഷൂറന്‍സ്, മറ്റ് മെയിന്റനന്‍സ് എന്നിവ നടത്തിക്കൊണ്ടുപോവാന്‍ ബുദ്ധിമുട്ടുകയാണ്. ഓട്ടോ സമാന്തരസര്‍വ്വീസ് കാരണം വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉള്ളത്. സമാന്തര സര്‍വ്വീസിനെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ അനിശ്ചിത പണിമുടക്കിലേക്ക് നീങ്ങേണ്ടിവരുമെന്ന് ബസ് ഓപ്പറേറ്റര്‍മാരുടെയും തൊഴിലാളികളുടെയും സംയുക്ത യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ എ.യം. വിജയന്‍ അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍, അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. വിപിന്‍ സ്വാഗതം പറഞ്ഞു.

 

 

RECOMMENDED NEWS

വടകര റെയില്‍വെ സ്റ്റേഷനില്‍ വിദേശമദ്യവേട്ട; 45 കുപ്പി മാഹി മദ്യം പിടികൂടി

വടകര റെയില്‍വെ സ്റ്റേഷനില്‍ വിദേശമദ്യവേട്ട; 45 കുപ്പി മാഹി മദ്യം പിടികൂടി

2 months ago
ഇടതുഭരണം വിദ്യാഭ്യാസ മേഖല തകര്‍ത്തു: സി.പി.ചെറിയ മുഹമ്മദ്

ഇടതുഭരണം വിദ്യാഭ്യാസ മേഖല തകര്‍ത്തു: സി.പി.ചെറിയ മുഹമ്മദ്

2 months ago
ബജറ്റിൽ വടകരക്ക് 5.05 കോടിയുടെ പദ്ധതികൾ

ബജറ്റിൽ വടകരക്ക് 5.05 കോടിയുടെ പദ്ധതികൾ

4 months ago
ബസ്സിടിച്ച് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

ബസ്സിടിച്ച് പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal