അഴിയൂര്‍: മുക്കാളി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചു ജനവരി എഴിന് പാലക്കാട് റെയില്‍വെ ഡിവിഷന്‍
ഓഫിസിന് മുന്നില്‍ നില്‍പ് സമരം നടത്താന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ഉച്ചക്ക് പന്ത്രണ്ടിനാണ് സമരം. ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും സമരത്തില്‍ പങ്കുചേരും. കോവിഡിനു മുന്‍പ് നിര്‍ത്തിയിരുന്ന തീവണ്ടികള്‍ക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചുകിട്ടാനാണ് സമരം. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍, മംഗളുരു-കോഴിക്കോട് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് വേണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ മുക്കാളി റെയില്‍വേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം. റെയില്‍വേ അധികൃതരോടും കേന്ദ്രസര്‍ക്കാരിനോടും പലരീതിയില്‍ അഭ്യര്‍ഥിച്ചിട്ടും മിക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടര്‍ന്നാണ് കമ്മിറ്റി നില്‍പ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റീന രയരോത്ത് അധ്യഷത വഹിച്ചു. സംയുക്ത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ബാബുരാജ്, എം.കെ.സുരേഷ് ബാബു, എം. പി.ബാബു, പി.കെ.പ്രീത, എ.ടി.ശ്രീധരന്‍, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, പി.പി.ശ്രീധരന്‍,
കെ.സാവിത്രി, പി.കെ.പ്രകാശന്‍, കെ.പി.വിജയന്‍, പുരുഷു രാമത്ത് എന്നിവര്‍ സംസാരിച്ചു