75-ാം വയസില്‍ പരീക്ഷയെഴുതിയ മുക്കം അഗസ്ത്യന്‍ മൂഴിയിലെ പി സരോജിനിയാണ് മുതിര്‍ന്ന പഠിതാവ്. മാനാഞ്ചിറ പരീക്ഷാ കേന്ദ്രത്തിലെ 18 വയസുളള ഫാത്തിമ ബിന്‍ത് താരിഖ് ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാവായി.
ഉത്തര പേപ്പറുകളുടെ പുനര്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ ആഗ്രഹിക്കുന്ന പഠിതാക്കള്‍ പരീക്ഷയെഴുതിയ സ്‌കൂളുമായി ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അറിയിച്ചു.
പത്താം തരം തുല്യതയുടെ പതിനേഴാം ബാച്ച് വിജയികള്‍ക്ക് ജനുവരി 10 വരെ പ്ലസ് വണ്‍ തുല്യത കോഴ്സിന് അപേക്ഷിക്കാം. 2024 ഒക്ടോബര്‍ 21 മുതല്‍ 30 വരെയായിരുന്നു പത്താം തരം തുല്യത പരീക്ഷ നടന്നത്.