നാദാപുരം: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴും ഒരേ വകുപ്പില്‍ ഒരേ തസ്തികയില്‍ ഇരട്ട സഹോദരിമാര്‍. എടച്ചേരി ശൈല
നിവാസിലെ എസ്.ആര്‍.സ്‌നേഹയും എസ്.ആര്‍.സാന്ദ്രയുമാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമകള്‍. ഇരുവരും എടച്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളില്‍ കൃഷിഭവനില്‍ കൃഷി ഓഫീസര്‍ പദവിയില്‍ നിയമിതരായിക്കുകയാണ്. രണ്ടുപേര്‍ക്കും ഗസറ്റഡ് റാങ്ക്
എടച്ചേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ എസ്.ആര്‍.സ്‌നേഹ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ അഗ്രോണമിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനായി കൃഷിവകുപ്പില്‍ നിന്ന് പഠനാവധിയിലാണ്. തൊട്ടടുത്ത വില്യാപ്പള്ളി പഞ്ചായത്തില്‍ ബുധനാഴ്ചയാണ് എസ്.ആര്‍.സാന്ദ്ര ചുമതലയേറ്റത്. സ്‌നേഹ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നതോടെ ജില്ലയില്‍ രണ്ട് കൃഷിഭവനുകളുടെ ചുക്കാന്‍ പിടിക്കുന്നത് ഇരട്ട സഹോദരിമാരെന്ന് പറയാം.
മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വരെയുള്ള പഠനകാലത്തും പിന്നീടും സാന്ദ്രയും സ്‌നേഹയും ഒരുമിച്ചായിരുന്നു.
പത്താം ക്ലാസിലും പ്ലസ് ടു വിനും ഇരുവരും എല്ലാ വിഷയങ്ങളിലും എ പ്ലസുമായി മിന്നും വിജയം സ്വന്തമാക്കി. നിലേശ്വരം പടന്നക്കാട് കാര്‍ഷിക കോളജില്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറിനു പഠിച്ചതും ഒരുമിച്ച്. കൃഷി ഓഫീസര്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയെഴുതിയാണ് ഇരുവരും ഒരേ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. റാങ്ക് പട്ടികയില്‍ മുന്നിലായിരുന്ന സ്‌നേഹയ്ക്ക് തുടക്കത്തില്‍ത്തന്നെ നിയമനം ലഭിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം സാന്ദ്രയും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. എടച്ചേരിയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന കെ.രാജുവിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജീവനക്കാരി കെ. കെ.സജിതയുടെയും മക്കളാണ് സാന്ദ്രയും സ്‌നേഹയും.
-സി.രാഗേഷ്