Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുഞ്ഞിപ്പള്ളിയില്‍ ഇരുപതിനായിരം ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; കടത്തിയത് കര്‍ണാടകയില്‍ നിന്ന്

January 3, 2025
in പ്രാദേശികം
A A
കുഞ്ഞിപ്പള്ളിയില്‍ ഇരുപതിനായിരം ലിറ്റര്‍ മണ്ണെണ്ണ പിടികൂടി; കടത്തിയത് കര്‍ണാടകയില്‍ നിന്ന്
Share on FacebookShare on Twitter

കൊയിലാണ്ടി: ജിഎസ്ടി എന്‍ഫോഴ്‌സ് ഫോഴ്‌സ് മെന്റ് സ്‌ക്വാഡ് അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ നടത്തിയ പരിശോധനയില്‍ മണ്ണെണ്ണ പിടികൂടി. ജിഎസ്ടി നിയമപ്രകാരമുള്ള യാതൊരു രേഖകളുമില്ലാതെ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവരികയായിരുന്ന 20000 ലിറ്റര്‍ വെള്ള മണ്ണെണ്ണയാണ് കൊയിലാണ്ടി ജി. എസ് .ടി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുഞ്ഞിപ്പള്ളിയില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോ കമ്മീഷണര്‍, ഡെപ്യൂട്ടികമ്മീഷണര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം കൊയിലാണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ജി.വി.പ്രമോദ്, ഡെപ്യൂട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഇ.കെ.ശിവദാസന്‍, വി.ജെ.റിന്‍സ്, ജെ.ബിജു, കെ.പി.രാജേഷ്, സി.ബിനു, പി.ജിതിന്‍ ബാബു, കെ.ലതീഷ്, അസി.ഓഫീസര്‍മാരായ പി.കെ.നിജാസ്, കെ.ബിനേഷ്, പി.വി.സുകുമാരന്‍ എന്നിവരടങ്ങിയ സ്‌ക്വാഡാണ് കുഞ്ഞിപ്പള്ളിയില്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറി പിടികൂടിയത്.

കേരളത്തിലേക്ക് വ്യാപകമായി ടാങ്കര്‍ലോറിയില്‍ വെള്ള മണ്ണെണ്ണ കടത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. മണ്ണെണ്ണയുമായെത്തിയ മറ്റൊരു ടാങ്കര്‍ ലോറി തളിപ്പറമ്പില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

RECOMMENDED NEWS

ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

ലഹരിക്കെതിരെ ചിത്രകൂട്ടായ്മ ഒരുക്കി എകെജി ഗ്രന്ഥാലയം

2 months ago
നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; കുത്തേറ്റ് പാപ്പാന്‍ മരിച്ചു

നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; കുത്തേറ്റ് പാപ്പാന്‍ മരിച്ചു

4 months ago

ഇരിങ്ങണ്ണൂര്‍ പുത്തന്‍ പുരയില്‍ അസീസ് അന്തരിച്ചു

5 months ago

മേമുണ്ടയില്‍ കോണ്‍ഗ്രസിന്റെ റിപ്പബ്ലിക് ദിനാഘോഷം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal