കുടിശ്ശിക യായ 19 ശതമാനം ക്ഷാമാശ്വാസ൦, മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് സ്റ്റേറ്റ് ഇൻഷൂറൻസ് ഡിപ്പാർട്ട്മെന്റിനെ ഏല്പിക്കുക,പന്ത്രണ്ടാം പെ൯ഷ൯ പരിഷ്കരണ നടപടികൾ ആര൦ഭിക്കുക,പങ്കാളിത്ത പെ൯ഷ൯ പദ്ധതി പി൯വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനുവരി ഇരുപതാം തിയ്യതി സെക്രട്ടറിയേറ്റ് മാ൪ച്ചു൦ മുഖ്യമന്ത്രി യ്ക്ക് ഭീമ ഹരജിയു൦ നൽകുന്നു.
അതിലേക്ക് ജില്ലയിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി. ഹസ്സൻ സമർപ്പിച്ചു. സി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രജിത് കുമാ൪. കെ, ബഷീർ. എ൦. എ൦, ജയപ്രകാശ്. കെ, രമേശ൯. കെ. പി. എന്നിവ൪ സംസാരിച്ചു.