വടകര: ഇക്കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയിലെ രണ്ട് ശ്രദ്ധേയ സിനിമകള്‍ മൂവിലവേഴ്സ് വടകരയില്‍ പ്രദര്‍ശിപ്പിക്കുന്നു.
യുദ്ധത്തിനിടയില്‍ ഒരു കാല്‍ നഷ്ടപ്പെട്ട പതിനൊന്നുകാരന്റെ ദുരന്തമാവിഷ്‌ക്കരിക്കുന്ന ഇറാഖ് ചിത്രം ബാഗ്ദാദ് മെസ്സി, ഇറാനിലെ മത നിയമത്തെ വെല്ലുവിളിച്ച് എഴുപതാം വയസില്‍ ജീവിതപങ്കാളിയെ കണ്ടെത്തുന്ന വിധവയുടെ ദുരന്തം പറയുന്ന മൈ ഫേവറേറ്റ് കേക്ക് എന്നിവയാണ് കാണാന്‍ അവസരം.
മലയാളം സബ്‌ടൈറ്റിലുകളോടെ അഞ്ചാം തിയതി ഞായര്‍ 4.30 ന് വടകര പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം.