Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല; വാട്ടര്‍അതോറിറ്റിക്കെതിരെ രോഷം; ജനപ്രതിനിധികള്‍ ധര്‍ണ നടത്തി

January 3, 2025
in പ്രാദേശികം
A A
വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കിയില്ല; വാട്ടര്‍അതോറിറ്റിക്കെതിരെ രോഷം; ജനപ്രതിനിധികള്‍ ധര്‍ണ നടത്തി
Share on FacebookShare on Twitter

വടകര: ജല്‍ ജീവന്‍ പദ്ധതിക്കായി റോഡുകള്‍ വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇട്ടതിന് ശേഷം പൂര്‍വസ്ഥിതിയിലാക്കാത്തതില്‍ രോഷവുമായി
ചോറോട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കുഴിവെട്ടി പൈപ്പിട്ട ശേഷം മണ്ണിട്ട് നികത്തുക മാത്രം ചെയ്തതോടെ വലിയ ദുരിതമാണ് നാട്ടുകാര്‍ അനുഭവിക്കുന്നത്. പഴയതും പുതിയതുമായ എല്ലാ റോഡുകളും ഇടവഴികളും കുഴിയെടുത്ത് പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മഴ ചെയ്യുന്നതോടെ റോഡെല്ലാംതോടായി മാറുകയാണ്. വാഹനങ്ങള്‍ പോകാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. നിരവധി യോഗങ്ങള്‍ ചേരുകയും അവസാനം ഡിസംബര്‍ 30 നുള്ളില്‍ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നു ജലവിഭവ വകുപ്പ് അധികൃതര്‍ ജനപ്രതികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് ഓഫിസിന് മുമ്പില്‍ സമരം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.മധുസൂദനന്‍, സി.നാരായണന്‍, ശ്യാമള പൂവ്വേരി, അംഗങ്ങളായ കെ.കെ.റിനീഷ്, വി.പി.അബൂബക്കര്‍, മനീഷ് കുമാര്‍ ടി.പി, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.

 

 

RECOMMENDED NEWS

ഹേമന്ത രാത്രി; 14ന് വടകരയില്‍ വീത്‌രാഗിന്റെ ഗസല്‍ വിരുന്ന്

5 months ago
503 പുതിയ റൂട്ടുകളില്‍ മിനി ബസ് സര്‍വീസിന് അനുമതി

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി

1 month ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

പുതിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പരിഗണനയില്‍

3 weeks ago
എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal