പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ട്രെയിനിംഗ് പീരിയഡ് സർവീസായി പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ മാർച്ചിന് നാദാപുരം യൂണിറ്റ് പ്രസിഡന്റ് ഗംഗാധരൻ നമ്പ്യാർ, സെക്രട്ടറി രവീന്ദ്രൻ സി ഒ, കുറ്റ്യാടി പ്രസിഡന്റ് വി പി കണാരൻ, സെക്രട്ടറി ഇ എ രാഘവൻ എന്നിവർ നേതൃത്വം നൽകി.
ധർണ്ണ കെഎസ്പിപിഡബ്ല്യൂഎ കണ്ണൂർ ജില്ല സെക്രട്ടറി എംജി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. ഹരിദാസ് സ്വാഗതം പറഞ്ഞു. വി.പി. കണാരൻ അധ്യക്ഷത വഹിച്ചു. കെഎസ്എസ് പി യു ജില്ല വൈസ് പ്രസിഡന്റ് പി.കെ. ദാമു, കെഎസ്എസ്പിഎ പുറമേരി മണ്ഡലം പ്രസിഡന്റ് ശ്രീധരൻ, കെഎസ്പിപിഡബ്ല്യൂഎ ജില്ല സെക്രട്ടറി വി.കെ. നാരായണൻ എന്നിവർ ആശംസകൾ അറിയിച്ചു.