Friday, May 30, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

മാതൃഭാഷക്ക് മൊബൈല്‍ ഫോണ്‍ ഭീഷണിയായെന്ന് കല്‍പറ്റ നാരായണന്‍

January 3, 2025
in സാംസ്‌കാരികം
A A
മാതൃഭാഷക്ക് മൊബൈല്‍ ഫോണ്‍  ഭീഷണിയായെന്ന് കല്‍പറ്റ നാരായണന്‍
Share on FacebookShare on Twitter

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വാധ്യാപകനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ കല്‍പറ്റ നാരായണന് സ്‌കൂള്‍ മോഡല്‍ ലൈബ്രറിയും അകം സാംസ്‌കാരിക വേദിയും ചേര്‍ന്ന് ആദരിച്ചു. പ്രിന്‍സിപ്പല്‍ എന്‍.വി.പ്രദീപ് കുമാര്‍ അധ്യക്ഷതയും ഉപഹാര സമര്‍പണം നടത്തി. പിടിഎ പ്രസിഡന്റ് വി.സുചീന്ദ്രന്‍, വിഎച്എസ്ഇ പ്രിന്‍സിപ്പല്‍ ബിജേഷ് ഉപ്പാലക്കല്‍,
എന്‍.വി.വത്സന്‍, എം.ജി.ബല്‍രാജ്, എഫ്.എം.നസീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘എന്തിന് വായിക്കണം’ എന്ന വിഷയത്തില്‍ കല്പറ്റ നാരായണന്‍ പ്രഭാഷണം നടത്തി.
മൊബൈല്‍ ഫോണ്‍ വന്നതോടെ നമ്മുടെ മാതൃഭാഷ മാറിയതായി അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിന്റെ സ്വാധീനമാണ് ഇതിനു കാരണം. ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും മൊബൈല്‍ ഫോണ്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. എല്ലാവരുടെയും ഭാഷ മൊബൈല്‍ ഭാഷയായി മാറിയതായി അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ എസ്പിസി കേഡറ്റുകള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാഗസിന്‍ കല്‍പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ ഉപഹാരം യു.കെ.ചന്ദ്രനും എം ജി ബല്‍രാജും സമര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ കെ സുധാകരന്‍, ഒ കെ.ഷിജു എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കാരുണ്യവഴിയില്‍ കേളൂസ്; പാലിയേറ്റീവിന് കട്ടിലും കിടക്കയും കൈമാറി

കാരുണ്യവഴിയില്‍ കേളൂസ്; പാലിയേറ്റീവിന് കട്ടിലും കിടക്കയും കൈമാറി

5 months ago

മോര്‍ച്ചറിയില്‍ നിന്ന് പുതുജീവിതത്തിലേക്ക്; മരിച്ചെന്ന് വിധിയെഴുതിയ പവിത്രന്‍ ആശുപത്രി വിട്ടു

4 months ago

പുറമേരി പരപ്പില്‍ പാത്തു അന്തരിച്ചു

5 months ago

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal