Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കൊലവാള്‍ സിപിഎം എന്ന് താഴെവെയ്ക്കും: കെ.കെ.രമ

January 3, 2025
in കേരളം
A A

KK Rema

Share on FacebookShare on Twitter

കോഴിക്കോട്: കൊലവാള്‍ താഴെവെയ്ക്കാന്‍ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ.രമ എംഎല്‍എ. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം വിധിയില്‍ പ്രതികരിക്കുകയായിരുന്നു കെ.കെ.രമ. മുന്‍ എംഎല്‍എ ഉള്‍പെടെ സിപിഎമ്മിലെ സമ്മുന്നത നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അഞ്ചു വര്‍ഷം എന്നത് കുറഞ്ഞുപോയെങ്കിലും എത്രകാലം എന്നതിലേക്കപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന് കെ.കെ.രമ പറഞ്ഞു.

സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു.

പിന്നീട് 2019-ലാണ് പെരിയയിലെ ഈ ചെറുപ്പക്കാരുടെ കൊലപാതകം. നേതാക്കന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം. എന്നാണ് സിപിഎം കൊലവാള്‍ താഴവെയ്ക്കാന്‍ തയ്യാറാകുക. ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ സിപിഎം ശ്രമിച്ചത്. ഇതിന് പൊതുഖജനാവില്‍ നിന്ന് 1.15 കോടിയോളം രൂപയാണ് ഇറക്കിയത്- കെ.കെ. രമ പറഞ്ഞു.

RECOMMENDED NEWS

ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

4 months ago
ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിശീലകക്ക് ആദരം; പൊന്നാട ചാര്‍ത്തി ഷാഫി പറമ്പില്‍ എംപി

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിശീലകക്ക് ആദരം; പൊന്നാട ചാര്‍ത്തി ഷാഫി പറമ്പില്‍ എംപി

4 months ago
പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി: ശശി തരൂർ

പ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്ര സർക്കാർ ക്ഷണം ബഹുമതി: ശശി തരൂർ

3 weeks ago
നടുപൊയില്‍ പടിഞ്ഞാറെ പറമ്പത്ത് വിമല്‍ജിത്ത് അന്തരിച്ചു

നടുപൊയില്‍ പടിഞ്ഞാറെ പറമ്പത്ത് വിമല്‍ജിത്ത് അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal