വടകര: ജനശ്രീ സംഘങ്ങളുടെ കൂട്ടായ്മയില്‍ പ്രാദേശിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ ജനശ്രീ ജില്ലാ മിഷന്‍ നേതൃത്വം നല്‍കുമെന്ന് ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍. സുബ്രഹ്‌മണ്യന്‍ പ്രസ്താവിച്ചു.
ജനശ്രീ മിഷന്‍ വടകര ബ്ലോക്ക് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. വടകര ബ്ലോക്കില്‍ പുതുതായി 100 സംഘങ്ങള്‍ ആരംഭിക്കാനും നിലവിലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വടകര ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ ടി.വി.സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ജീവാനന്ദന്‍, സൈദ് കുറുന്തോടി, കെ. സജീവന്‍, കെ.കെ മുരുകദാസ്, പുഷ്പവല്ലി, എസ്. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.