വടകര: വടകര ടൗണിൽ അശോക തിയേറ്ററിന് മുൻവശം പുത്തൻകണ്ടി ബിൽഡിംഗിൻ്റെ രണ്ടാം നിലയിൽ കൈവരികൾക്കിടയിൽ സ്ത്രീയുടെ കാൽ കുടുങ്ങി. ഇവരെ അഗ്നിരക്ഷാ സേന രക്ഷിച്ചു.
ഒഞ്ചിയം എടക്കണ്ടികുന്നുമ്മൽ ചന്ദ്രി (72) യാണ് അടിച്ചുവാരുന്നതിനിടയിൽ അബദ്ധവശാൽ കുടുങ്ങിയത്. ഉടൻ തന്നെ നാട്ടുകാർ വടകര ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കൈവരികൾ വിടർത്തി മാറ്റി സ്ത്രീയെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തി.
വടകര ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി.കെ. ഷൈജേഷിൻ്റെ നേതൃത്വത്തിൽ വി.ലികേഷ്, പി.ടി.സിബിഷാൽ , ടി. ഷിജെഷ്, പി.കെ.ജൈസൽ , സി. ഹരിഹരൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.