ദളിത് നിയമങ്ങളെ ലഘൂകരിച്ചും സാമൂഹ്യനീതിയെ ഇല്ലാതാക്കിയും പൊതുമുതൽ സ്വകാര്യ മേഖലകൾക്ക് തീറെഴുതി കൊടുത്തും സംവരണ തത്വങ്ങൾ ഇല്ലാതാക്കിയും കേന്ദ്ര സർക്കാർ മുന്നോട്ട് പോവുമ്പോൾ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സ് കൈയും കെട്ടി നോക്കിയിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
കേന്ദ്രത്തിൻ്റെ മൗനാനുവാദത്തോടെ ദളിത്-ന്യൂനപക്ഷ പീഡനങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നു’, ജാതിരഹിതവ്യവസ്ഥിതിയിൽ നിന്നും ജാതി വ്യവസ്ഥയിലേക്ക് സമൂഹത്തെ നയിക്കുന്ന ശ്രമങ്ങൾ രാജ്യത്ത് നടക്കുമ്പോൾ, ഭരണഘടനാ തത്വങ്ങൾ നടപ്പിലാക്കാനുള്ള പോരാട്ടം എഐഡിആർഎം ശക്തമാക്കുമെന്നു കൺവെൻഷൻ അറിയിച്ചു.
സിപിഐ ജില്ലാ കമ്മിറ്റിയംഗം പി.ബാലഗോപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജയരാജൻ്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ജില്ലാ സെക്രട്ടറി എ.ടി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സി.ബിജു പി.ടി.ശശി, എൻ.എം. ബിനിത, കെ.ജയന്തി എന്നിവർ സംസാരിച്ചു. സുരേഷ് ഗോപാൽ സ്വാഗതം പറഞ്ഞു. എൻ.വിനോദൻ സെക്രട്ടറിയും ബി.വി.ജയരാജൻ പ്രസിഡണ്ടും സി.എം രാജൻ ട്രഷററുമായി പുതിയ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.