Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനവും റാലിയും 5ന്

January 2, 2025
in പ്രാദേശികം
A A
യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനവും റാലിയും 5ന്
Share on FacebookShare on Twitter

വടകര: മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് സമ്മേളനവും റാലിയും ജനുവരി അഞ്ചിന് ഞായറാഴ്‌ച അഴിയൂർ ചുങ്കത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രത്യേകം സജ്ജമാക്കിയ നെയിം & റഫ്ന‌ാസ് നഗറിൽ നടക്കുന്ന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും.

ബാൻഡ് മേളങ്ങളോടും കോൽക്കളി, ദഫ് മുട്ട്, ഡിജെ എന്നിവയുടെയും അകമ്പടിയോടുകൂടി നടക്കുന്ന യൂത്ത് ലീഗ് റാലി വൈകുന്നേരം 4 മണിക്ക് കുഞ്ഞിപ്പള്ളിയിൽ നിന്ന് ആരംഭിച്ച് പൂഴിത്തല വഴി അഴിയൂർ ചുങ്കത്ത് സമാപിക്കും.

പൊതുസമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, വടകര എംപി ഷാഫി പറമ്പിൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്‌മായിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

അഴിയൂരിൽ എസ്ഡിപിഐക്കെതിരെ യൂത്ത് ലീഗ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ-ആർജഡി രഹസ്യ ബാന്ധവമുണ്ടായിരുന്നതായി യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു. യൂത്ത് ലീഗിന് എന്നും എസ്ഡിപിഐ വിരുദ്ധ നിലപാടാണ് ഉള്ളതെന്നും ഇവർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം എ വി സനീദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി.എച്ച്. ജലീൽ, ജനറൽ സെക്രട്ടറി ഷാനിസ് മൂസ, പി.പി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

RECOMMENDED NEWS

നരിക്കൂട്ടുംചാല്‍ കല്ലിക്കുനിയില്‍ പത്മാവതി അന്തരിച്ചു

4 months ago
ചോറോട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

ചോറോട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി

4 months ago
ഇനി ഞാന്‍ ഒഴുകട്ടെ; മൂന്നാം ഘട്ടത്തിന് തുടക്കം

ഇനി ഞാന്‍ ഒഴുകട്ടെ; മൂന്നാം ഘട്ടത്തിന് തുടക്കം

5 months ago
പ്രൈമറി വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

പ്രൈമറി വിദ്യാലയങ്ങള്‍ നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങണം: കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal