നാദാപുരം: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാദാപുരത്ത് നടത്തുന്ന 1.65 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്
തുടക്കമായി. ഇന്‍ഡോര്‍ സ്റ്റേഡിയം, മത്സ്യ മാര്‍ക്കറ്റ്, കല്ലുവിളപ്പില്‍ പുത്തന്‍പള്ളി റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ രജീന്ദ്രന്‍ കപ്പള്ളി, എം.സി. സുബൈര്‍, ജനിദ ഫിര്‍ദൗസ് അഡ്വ. എ.സജീവന്‍, സി.എച്ച്. നജ്മ ബീവി, പി.പി. ബാലകൃഷ്ണന്‍, അബ്ബാസ് കണേക്കല്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത്, സി എച്ച് മോഹനന്‍, അഡ്വ. കെ.എം. രഘുനാഥ്, വലിയാണ്ടി ഹമീദ്, ടി സുഗതന്‍, കെ ടി കെ ചന്ദ്രന്‍, കെ വി നാസര്‍, കരിമ്പില്‍ ദിവാകരന്‍, നിസാര്‍ എടത്തില്‍, വി.വി. റിനീഷ്, കെ.ജി. ലത്തീഫ്, കോടോത്ത് അന്ത്രു, കരിമ്പില്‍ വസന്ത, കരയത്ത് ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. നാസര്‍ സ്വാഗതം പറഞ്ഞു.