വടകര: പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ വീത് രാഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്തരാത്രി എന്ന ഗസൽ പരിപാടി ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6.30ന് വടകര മുനിസിപ്പൽ സാംസ്കാരിക ചത്വരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗായിക ഫാത്തിമ സഫ്‌വാൻ വീത് രാഗിനൊപ്പം ഗാനങ്ങൾ ആലപിക്കും. റോയ് ജോർജ്, പോൾസൺ, റിസൻ, ലാലു, ജയ്‌സൻ, എന്നിവർ ചേർന്ന് ഓർക്കസ്ട്ര ഒരുക്കും. വടകരയിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ സോൾ ആൻഡ് വൈബ്സ് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.ഹരീന്ദ്രനാഥ്, ഇവന്റ് കോ-ഓർഡിനേറ്റർ ആഷിഖ് അഹമദ്, സഹഭാരവാഹികളായ സി.കെ.മുഹമ്മദ്, ടി.ടി.സുരേഷ് എന്നിവർ പങ്കെടുത്തു.