വടകര: കേരള സമൂഹിക പരിഷ്‌കരണത്തില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് അതുല്യമാണെന്ന് നിരൂപകന്‍ കെ.വി.സജയ് പറഞ്ഞു.
ഗ്രാന്‍മ തിയേറ്റേഴ്‌സ് ഓര്‍ക്കാട്ടേരിയുടെ അഖില കേരള പ്രൊഫഷനല്‍ നാടകോത്സവത്തിന്റെ രണ്ടാം ദിനം അരങ്ങ് മലയാളിക്ക് നല്‍കിയത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും ജീവിതത്തിന്റെയും സാമൂഹിക അവസ്ഥയുടെയും പരിഛേദമാണ് നാടകം. അതിനാല്‍ തന്നെ ജനത്തെ ഏറെ സ്വാധീനിക്കാന്‍ ഈ കലാരൂപത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.ഷിജു മോഡറേറ്ററായി. തുടര്‍ന്ന് കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’ എന്ന നാടകം അരങ്ങേറി.
മൂന്നാം ദിവസമായ വെള്ളിയാഴ്ച നാടിന്റെ അകം നിറഞ്ഞ കലാകാരന്‍മാര്‍ക്ക് സ്‌നേഹാദരം നല്‍കും. കെ.കെ.രമ എംഎല്‍എ, രാജന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ എന്ന നാടകം അരങ്ങേറും.