വില്യാപ്പള്ളി: തിരുമന റസിഡൻഷ്യൽ അസോസിയേഷൻ പ്രഥമ ജനറൽ ബോഡി യോഗവും ജനകീയ ഡോക്ടർ വി.കെ ജമാലിനെ ആദരിക്കലും നടത്തി. പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകർത്താവുമ് പി. ഹരീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശറഫുദീൻ കൈതയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. ടി.പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുണ്ടോളി രവി സ്വാഗതവും ടി.എം സുരേഷ് നന്ദിയും പറഞ്ഞു. സുബ്രഹ്മണ്യൻ നമ്പൂതിരി വിശിഷ്ട വ്യക്തികളെ സദസ്സിനു പരിചയപ്പെടുത്തി.
നാണു കൊമ്പളീകുന്നത്, സത്യഭാമ അന്തർജനം, മനോജ് പി.പി എന്നിവർ ആശംസകൾ നേർന്നു.