ഓര്‍ക്കാട്ടേരി: ഇരുപതിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കുനിയപറമ്പത്ത് റോഡ് നാടിനു സമര്‍പിച്ചു. ഏറാമല ഗ്രാമ
പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് അഞ്ചുലക്ഷം രൂപ ചെലവില്‍ റോഡ് യാഥാര്‍ഥ്യമാക്കിയത്. ഇടുങ്ങിയ വഴി വീതി കൂട്ടി റോഡാക്കിയതോടെ പരിസരവാസികള്‍ക്ക് ആശ്വാസമായി. തുടക്കത്തിലുള്ള സ്ഥലം മമ്പള്ളി അബൂബക്കര്‍ ആറു ലക്ഷം രൂപ കൊടുത്ത് വാങ്ങിയാണ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ വഴിയൊരുക്കിയത്. പുതുവര്‍ഷ ദിനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്

ടി.പി.മിനിക ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ജസീല വി.കെ അധ്യക്ഷത വഹിച്ചു. എം.കെ.സൂപ്പി, ഒ മഹേഷ് കുമാര്‍, കെ.പി രാമചന്ദ്രന്‍, പി.പി.ബാബു, ആര്‍ എസ് സുധീഷ്, കൃഷ്ണന്‍ സി.കെ, പ്രേമന്‍ മമ്പള്ളി, ടി.എന്‍. കെ പ്രഭാകരന്‍, അബൂഭക്കര്‍ മമ്പള്ളി, അമീര്‍ വളപ്പില്‍, സുകുമാരന്‍ വി.കെ, രവി വി. കെ, സുബൈര്‍ കെ.പി,ശങ്കരന്‍ കെ എന്നിവര്‍ സംസാരിച്ചു. റിയാസ് കുനിയില്‍ സ്വാഗതവും ജയന്‍ സാരംഗ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ കേക്ക് മുറിച്ച് പുതുവത്സര ദിനം ആഘോഷിക്കുകയും ചെയ്തു.