Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കണ്ണൂര്‍ അപകടം: സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി റിപ്പോര്‍ട്ട്

January 2, 2025
in കേരളം
A A
കണ്ണൂരിലെ സ്‌കൂൾ ബസ് അപകടം: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
Share on FacebookShare on Twitter

കണ്ണൂര്‍: കണ്ണൂരില്‍ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. അപകടകാരണം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം.

ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാന്‍ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറഞ്ഞു. വാട്സ് ആപ്പ് സ്റ്റാറ്റസ് നേരത്തെ ഇട്ടതാണ്. അപ് ലോഡാകാന്‍ സമയമെടുത്തതാകാമെന്ന് നിസാമുദ്ദീന്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവര്‍ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.

RECOMMENDED NEWS

വേളത്തെ യുഡിഎഫ് തമ്മിലടിയില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്;  വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

വേളത്തെ യുഡിഎഫ് തമ്മിലടിയില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്

1 month ago
മണ്ടോടി കണ്ണന്‍ സമര ജീവിതം; പുസ്തക പരിചയം നടത്തി

മണ്ടോടി കണ്ണന്‍ സമര ജീവിതം; പുസ്തക പരിചയം നടത്തി

2 months ago
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

4 days ago
മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്)

മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്)

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal